2007-ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ സിനിമയാണ് The man from earth.
കഥാനായകനായ കോളേജ് പ്രൊഫസ്സർ ജോണ്‍ ഓള്‍ഡ് മാനിന്റെ വീട്ടിലാണ് ഈ ചിത്രത്തിന്റെ ഏറിയ പങ്കും നടക്കുന്നത്. പുതിയ താമസ സ്ഥലത്തേക്കു പോകാനൊരുങ്ങുന്ന ജോണിനെ യാത്രയാക്കാൻ എത്തുന്ന കോളേജ് അദ്ധ്യാപകരായ സുഹൃത്തുക്കളാണ് ശേഷിക്കുന്ന കഥാപാത്രങ്ങൾ.
സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിനിടക്കു തന്റെ സ്ഥലം മാറ്റത്തിന്റെ കാരണം ആരായുന്ന സുഹൃത്തുക്കളോട് താൻ 14000 വർഷം ജീവിച്ചിരുന്നവനാനെന്നു ജോൺ വെളിപ്പെടുത്തുന്നു. ജോണിന്റെ അവകാശവാദങ്ങൾ അംഗീകരിക്കാൻ സുഹൃത്തുക്കൾ തയ്യാറാവുന്നില്ല. തന്റെ പൂർവ്വകാല ജീവചരിത്രം വിവരിക്കുന്നതിനിടയിൽ ഉണ്ടാകുന്ന വാദപ്രതിവാദങ്ങളാണ് ചിത്രത്തിന്റെ കാതൽ.
വെടിവയ്പ്പും ബോംബിങ്ങും കൊലപാതകങ്ങളും കമ്പ്യൂട്ടർ ഗ്രാഫിക്ക് ഗിമ്മിക്കുകളും പ്രതീക്ഷിക്കുന്നവരെ ഈ ചിത്രം നിരാശപ്പെടുത്തിയേക്കാം. സംഭാഷണങ്ങൾ മാത്രം ഉപയോഗിച്ചു ഒരു സയൻസ് ഫിക്ഷൻ നിർമ്മിക്കാമെന്നും പ്രേക്ഷകരെ പിടിച്ചിരുത്താമെന്നും തെളിയിച്ചിരിക്കുകയാണ് ഈ ചിത്രം. പുതുമയുള്ള പ്രമേയവും അവതരണരീതിയും ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ക്ലൈമാക്സിലെ ചെറിയ ട്വിസ്റ്റും ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
ശാസ്ത്രകുതുകികളും ചരിത്രം ഇഷ്ടപ്പെടുന്നവരും ഈ ചിത്രം കാണേണ്ടതു തന്നെയാണെന്നാണു എന്റെ അഭിപ്രായം


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുപടി കൊടുക്കുക