2011 ഒക്‌ടോബർ 18, ചൊവ്വാഴ്ച

മൊബൈൽ ഫോണിൽ മലയാളം വായിക്കാന്‍ ..

മൊബൈല്‍ ഫോണുകളില്‍ മലയാളം വായിക്കുവാനായി 'ബോള്‍ട്ട് ബ്രൌസര്‍' അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനായി ഇവിടെ ക്ലിക്കുക. 
ഇത് ജാവ സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈലുകള്‍ക്കായി  ഉള്ള അപ്ലിക്കേഷന്‍ ആണ്.
ജാവ സപ്പോര്‍ട്ട് ചെയ്യുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഇത് ഉപയോഗിക്കാം.
മലയാളം വെബ് സൈറ്റ് തുറക്കുമ്പോൾ ഫോണ്ട് ഇൻസ്റ്റാൾ ചെയാനുള്ള പ്രോംപ്റ്റ് ചെയ്യും . അപ്പോൾ മലയാളം സെലെക്റ്റ് ചെയ്ത് OK കൊടുക്കുക.
 


(സ്ക്രീൻ ഷോട്ടുകൾ ആൻഡ്രോയിഡ് ഫോണിൽ നിന്ന്)

ആൻഡ്രോയിഡ് ഫോണിൽ മലയാളം വാർത്തകൾ വായിക്കുവാനായി ന്യൂസ് ഹണ്ട് (News hunt) ഇൻസ്റ്റാൾ ചെയ്യാം.

ആൻഡ്രോയിഡ് മാർക്കറ്റിൽ സെർച്ച് ചെയ്താൽ ന്യൂസ് ഹണ്ട് ഇൻസ്റ്റാൾ ചെയ്യാം.

അല്ലെങ്കിൽ ഇന്‍സ്റ്റാള്‍ ചെയ്യാനായി ഇവിടെ ക്ലിക്കുക. 
(ഇവിടെ നിന്നുള്ള ലിങ്ക് ഉപയോഗിച്ച്  ഇൻസ്റ്റാൾ ചെയ്യുമ്പോൾ Settings > Applications > Unknown sources:Allow installation of non-Market applications ടിക് ചെയ്യുക)

ആൻഡ്രോയിഡിൽ മലയാളം വാർത്തകൾ വായിക്കുവാനായി AG Indian newspapers എന്ന അപ്ലിക്കേഷനും ആൻഡ്രോയിഡ്  മാർക്കറ്റിൽ ലഭ്യമാണ്.

ഇനിയും മലയാളം ലഭ്യമല്ലെങ്കിൽ മൊബൈലിൽ (ആൻഡ്രോയിഡ് / ജാവ) ‘ഓപെറാ മിനി‘ഇൻസ്റ്റാൾ ചെയ്തു  അഡ്രസ്സ് ബാറിൽ about:config എന്നു ടൈപ്പു ചെയ്തു എന്റർ ചെയ്യുക. സ്ക്രോൾ ചെയ്തു താഴെ വന്നു Use bitmap fonts for complex scripts എന്ന ഒപ്ഷൻ yes എന്നാക്കി സേവ് ചെയ്യുക. ഇനി നിങ്ങൾക്കു മലയാളം വായിക്കാം..

ഭൂമിയില്‍ നിന്നും ഒരു മനുഷ്യന്‍ ..

2007-ല്‍ പുറത്തിറങ്ങിയ  സയന്‍സ്‌ ഫിക്ഷന്‍ സിനിമയാണ്‌  The man from earth.

കഥാനായകനായ കോളേജ് പ്രൊഫസ്സർ ജോണ്‍ ഓള്‍ഡ്‌ മാനിന്റെ വീട്ടിലാണ് ഈ ചിത്രത്തിന്റെ ഏറിയ പങ്കും നടക്കുന്നത്. പുതിയ താമസ സ്ഥലത്തേക്കു പോകാനൊരുങ്ങുന്ന ജോണിനെ യാത്രയാക്കാൻ എത്തുന്ന കോളേജ് അദ്ധ്യാപകരായ സുഹൃത്തുക്കളാണ് ശേഷിക്കുന്ന കഥാപാത്രങ്ങൾ.
സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിനിടക്കു തന്റെ സ്ഥലം മാറ്റത്തിന്റെ കാരണം ആരായുന്ന സുഹൃത്തുക്കളോട് താൻ 14000 വർഷം ജീവിച്ചിരുന്നവനാനെന്നു ജോൺ വെളിപ്പെടുത്തുന്നു. ജോണിന്റെ അവകാശവാദങ്ങൾ  അംഗീകരിക്കാൻ സുഹൃത്തുക്കൾ തയ്യാറാവുന്നില്ല. തന്റെ പൂർവ്വകാല ജീവചരിത്രം വിവരിക്കുന്നതിനിടയിൽ ഉണ്ടാകുന്ന വാദപ്രതിവാദങ്ങളാണ് ചിത്രത്തിന്റെ കാതൽ.
വെടിവയ്പ്പും ബോംബിങ്ങും കൊലപാതകങ്ങളും കമ്പ്യൂട്ടർ ഗ്രാഫിക്ക് ഗിമ്മിക്കുകളും പ്രതീക്ഷിക്കുന്നവരെ ഈ ചിത്രം നിരാശപ്പെടുത്തിയേക്കാം. സംഭാഷണങ്ങൾ മാത്രം ഉപയോഗിച്ചു ഒരു സയൻസ് ഫിക്ഷൻ നിർമ്മിക്കാമെന്നും പ്രേക്ഷകരെ പിടിച്ചിരുത്താമെന്നും തെളിയിച്ചിരിക്കുകയാണ് ഈ ചിത്രം. പുതുമയുള്ള പ്രമേയവും അവതരണരീതിയും ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ക്ലൈമാക്സിലെ ചെറിയ ട്വിസ്റ്റും ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

ശാസ്ത്രകുതുകികളും ചരിത്രം ഇഷ്ടപ്പെടുന്നവരും ഈ ചിത്രം കാണേണ്ടതു തന്നെയാണെന്നാണു എന്റെ അഭിപ്രായം
The Man from Earth (2007) on IMDb